കാത്തു കാത്തിരുന്നു വീണ്ടും ഒരു മഴക്കാലം... ചൂടിനെ കുറ്റം പറഞ്ഞു മടുത്തിരുന്നു അവസാനം മഴ...
ഒരു വാരാന്ത്യം കഴിഞ്ഞപ്പോഴേക്കും കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യനെ മഷിയിട്ടു നോക്കിയിട്ടും കാണാന്‍ പറ്റാത്ത അവസ്ഥ.. പതിനൊന്നു മണിക്ക് വണ്ടി വരുമല്ലോ ഓഫീസില്‍ പോകണമല്ലോ എന്നൊക്കെ ഓര്‍ത്തിട്ടു തന്നെ മടിയും സങ്കടവും എല്ലാം ഒന്നിച്ചു വരുന്നു ... പക്ഷെ പോകാതെ വയ്യല്ലോ ... വൈകിട്ട് scrum meeting ല്‍ പറയാന്‍ കൊള്ളാവുന്ന നാല് കല്ല് വെച്ച നുണ എങ്കിലും ആലോചിച്ചു ഉണ്ടാക്കണമല്ലോ! പൊടിപിടിച്ചു ഇരുന്നിരുന്ന കാലന്‍കുടയൊക്കെ തപ്പി എടുത്തു.. ഞാന്‍ നനഞ്ഞാലും laptop നനയരുതല്ലോ.. ഈ കുടയുമായി അവിടെ കയറി ചെല്ലുമ്പോഴേ തുടങ്ങും പല്ലവി ... "കാലന്‍ കുടയുമായി വരുന്നു"... ഓ പിന്നെ... 4 കൊല്ലമായില്ലേ ഇത് കേള്‍ക്കാന്‍ തുടങ്ങിട്ട്.. ഇനി ഇപ്പൊ എന്നാ നോക്കാനാ!! ഒരു കമ്പി അല്പം വളഞ്ഞു എന്നെ ഉള്ളു.. അല്ലാതെ കാഴ്ചയില്‍ പറയത്തക്ക കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ല... പിന്നെ ഇപ്പൊ വലിയ കുടയാണ് style statement എന്നു അറിയാത്ത country fellows കളിയാക്കട്ടെ .. അതും ഞാന്‍ അങ്ങ് സഹിച്ചു..cab വന്നിട്ട് നേരം കുറെ ആയി.. Driver വിളിയോടുവിളി... അല്പം നനഞ്ഞാലും സാരമില്ല... ഇറങ്ങി... നടന്നു വന്നു cab ല്‍ കയറിയപ്പോഴേക്കും തനി നനഞ്ഞ കോഴി model ആയി... കഷ്ടപ്പെട്ട് രാവിലെ ഇട്ടു ഇറങ്ങിയ FabIndia കുര്‍ത്തയുടെ ഒക്കെ സകല ഗമയും തീര്‍ന്നു.. മഴ ആയതു കൊണ്ടു cab porch വരെ എത്തിച്ചു തന്നു.. അത്രയും സമാധാനം.. lift പിടിച്ചു നിര്‍ത്താനുള്ള ഓട്ടത്തിനിടെ അതാ അടഞ്ഞു എന്നു കരുതിയ lift ന്‍റെ വാതില്‍ താനേ വീണ്ടും തുറക്കുന്നു... അതു ശരി, അകത്തു ആളുണ്ടായിരുന്നു അല്ലെ!! "മോനേ.. മനസ്സില്‍ ലഡ്ഡു പൊട്ടി" ... ഈ ചേട്ടന്‍റെ timing ഇതാണോ... മഴ നനഞ്ഞു എങ്കിലും തുടക്കം അടിപൊളി... കാലന്‍കുട ഒക്കെ ചേട്ടന്‍ കാണാതെ ഒതുക്കി പിടിച്ചു.. ഇനി ചേട്ടനും മേല്‍ പറഞ്ഞ country il പെട്ടതാണോ ആവോ.. ഇത്ര ബുദ്ധിമുട്ടി വായിനോക്കിയതൊക്കെ വെറുതെ ആവില്ലേ!! . swipe ചെയ്തു കയറി laptop bag ഒക്കെ എറിഞ്ഞിട്ടു നേരെ cafeteria വരെ.. ഒരു espresso, നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കട്ടന്‍ കാപ്പി കൈയില്‍ ഇല്ലാതെ എങ്ങനെയാ login ചെയ്യുക? espresso um ആയി ആദ്യം Outlook തന്നെ തുറന്നു .. ആഹാ,ഇന്നലെ testing nu release ചെയ്ത application il വെറും 14 bugs മാത്രം.. എന്താണാവോ ഇത്ര കുറഞ്ഞു പോയത്, ഒരു 26 എണ്ണം കൂടെ ഇടാമായിരുന്നില്ലേ എന്നു tester ne ശപിച്ചു വീണ്ടും കാപ്പിയിലേക്ക് ... ഒരു കാപ്പിയും അല്പം Sametime gossip um കഴിഞ്ഞപ്പോഴ്ക്കും മണി ഒന്നായല്ലോ.. ഊണും കാപ്പിയും chat windows um ഇടയ്ക്ക് മേമ്പൊടിക്ക് 2 Stored procedure um C# code um ആയി വീണ്ടും ഒരു Software developer ദിനം കൂടെ തീരുന്നു... വൈകിട്ട് വീട്ടില്‍ വന്നു കതക്കുന്ന തുറന്ന അമ്മയുടെ ചോദ്യം " വളഞ്ഞു ഒടിഞ്ഞു ആണല്ലോ ഇന്നും വരവ്?"... പിന്നേ.. എന്തൊരു ക്ഷീണം.. അമ്മ വേഗം ചോറ് വിളംബാന്‍ നോക്കമ്മേ... ഊണും Manorama Counter point um Facebook um ഒക്കെ ആയി ഒരു ദിവസം കൂടെ... നാളെയും ആ ചേട്ടന്‍ liftil കാണുമോ ആവോ!!!!!!
P.S: ee chodyathinu marupadi paranju njan maduthu :D illa, aa chettane ippo kaanaarilla :D
ReplyDelete