Wednesday, August 29, 2012

Sthree thanne alle dhanam?



സ്ത്രീധനത്തിനു എതിരെ നമ്മളൊക്കെ വളരെ ശക്തമായി പ്രസംഗിക്കുകയും പ്രതിഷേധിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്‌ ... പക്ഷെ പ്രായോഗികമായി നമ്മള്‍ ഇതിനെതിരെ എന്തു  ചെയ്യുന്നു എന്നതിലല്ലേ കാര്യം !!! ഈയിടെ ഒരു ബ്ലോഗ്‌ വായിച്ചതിനു ശേഷം ഞാന്‍ ആദ്യം ചിന്തിച്ചതു സ്ത്രീധനത്തിന്‍റെ polished versions -ne പറ്റിയായിരുന്നു. ഇപ്പൊ ആരെങ്കിലും നേരെ വാ നേരെ പോ മട്ടില്‍ സ്ത്രീധനം ചോദിക്കാറുണ്ടോ? എന്‍റെ 7 വര്‍ഷം നീണ്ട കല്യാണാലോചന phase il  ഞാന്‍ ഇതു വരെ ആരും എന്‍റെ അപ്പനോടു നേരെ സ്ത്രീധനം ചോദിക്കുന്നതു  ഞാന്‍ കേട്ടിട്ടില്ല..പക്ഷെ കേട്ട ചില സാമ്പിളുകള്‍ താഴെ കൊടുക്കുന്നു:

  1. ഒറ്റ മോളല്ലേ ഉള്ളൂ , നിങ്ങളുടെ മകള്‍ക്ക്‌ കൊടുക്കേണ്ടതു എന്താണെന്നു നിങ്ങള്‍ക്കു അറിയരുതോ ?
  2. കുട്ടി എത്ര നാളായി ജോലിക്കു കയറിയിട്ട്‌ ? ആദ്യം മുതല്‍ ഇതേ company തന്നെ ആയിരുന്നു അല്ലേ? (കമ്പനി ഒന്നും മാറിയിട്ടില്ല , അപ്പോ industry standard  salary ഒന്നും പ്രതീക്ഷിക്കേണ്ട . കിട്ടാനുള്ളത് ഒക്കെ വേറെ ഏതെങ്കിലും വഴിയില്‍ ചോദിച്ചു മേടിക്കണം എന്നു സാരം)
  3. ഇനി അത്ര polished അല്ലാത്ത ചില നാടന്‍ അമ്മയിയപ്പന്മാര്‍ ഉണ്ട്. അവര്‍ തുറന്നു തന്നെ അങ്ങു ചോദിച്ചു കളയും, മോള്‍ക്ക്‌ എത്ര ശമ്പളം ഉണ്ട് എന്ന്. അവരെ നമ്മള്‍ country fellows എന്ന രീതിയില്‍ ഒരു നോട്ടം നോക്കുകയും ചെയ്യും .. ഈ ചോദ്യത്തിനും പറച്ചിലിനും ഒക്കെ ഇല്ലേ ഒരു രീതി!!! :)
  4. ഇവിടെ വീട് വെച്ചിട്ടു എത്ര കാലം ആയി? ഇതു എത്ര സ്ഥലം ഉണ്ട്‌? അപ്പൊ നാട്ടിലെ സ്ഥലം ഒക്കെ കൊടുത്തിട്ടാണോ ഇത് വെച്ചത് ? അതെങ്ങനെയാ ഇപ്പോ എല്ലാവര്‍ക്കും flat മതിയല്ലോ!! (Flat വല്ലതും വേറെ മേടിച്ചു ഇട്ടിട്ടുണ്ടോ എന്നറിയുക എന്നൊരു ഉദ്ദേശം കൂടെ ഈ ചോദ്യത്തിനു പിന്നില്‍ ഉണ്ട് ).
  5. retire ചെയ്ത ശേഷം അപ്പനും അമ്മയും വേറെ ജോലിക്കു ഒന്നും പോകുന്നില്ലേ ? വെറുതെ ഇരുന്നാല്‍ ബോറടിക്കില്ലേ? (ഉണ്ട് എന്നാണ് ഉത്തരം എങ്കില്‍ ആ percentage കൂടെ സ്ത്രീധനത്തില്‍ കൂട്ടാം..
ഓര്‍മയില്‍ വരുന്ന ചോദ്യങ്ങള്‍ ഇവയൊക്കെയാണ് .. 

ഇനി അഥവാ കല്യാണം എങ്ങാനും ഉറച്ചാലോ, അവിടെയാണ് ബാക്കി ചേരുവകളുടെ രംഗപ്രവേശനം..നമ്മുടെ ഇടയില്‍ പിന്നെ ഒരു ഗുണമുണ്ട്. സ്വര്‍ണത്തിന്റെ കണക്കു ആരും പറയില്ല. അതൊക്കെ നിങ്ങള്‍ മാന്യമായി പെണ്ണിനെ ഇടീച്ചു പന്തലില്‍ ഇറക്കിയാല്‍ മതി എന്നതാണു line..ചില Christian സമുധായങ്ങളില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന കാശില്‍ (സ്ത്രീധനത്തില്‍))) നിന്നു പെണ്ണിനു കല്യാണത്തിനു ഇടാനുള്ള സ്വര്‍ണം എടുക്കാം എന്നു കേട്ടിട്ടുണ്ട്.. 
നമ്മുടെ കൂട്ടര്‍ക്ക് അതൊന്നും പറ്റില്ല .. കാശു വേറെ സ്വര്‍ണം വേറെ...അതു കൂട്ടി കുഴയ്ക്കാന്‍ നില്‍ക്കേണ്ട..എന്നാലും ഒരു 10-25 പവന്‍ എങ്കിലും ഇല്ലാതെ എങ്ങനെയാ പെണ്ണിനെ പന്തലില്‍ ഇറക്കുന്നെ? പിന്നെ ദൈവം തമ്പുരാന്‍ സഹായിച്ചു Diamond fashion ആയതു കൊണ്ട് അതിലൊരെണ്ണം ഇല്ലാതെയും പെണ്ണു ഇറങ്ങില്ല എന്നായിട്ടുണ്ട് കാര്യങ്ങള്‍....... 
ഇനി ചെറുക്കന് കല്യാണത്തിനു ഇടാനുള്ള dress എടുക്കാനും കാശ് പെണ്ണിന്‍റെ വീട്ടുകാര്‍ കൊടുക്കണം.. പറയുമ്പോ എല്ലാം പറയണമല്ലോ , പെണ്ണിനു ഉള്ള മന്ത്രകോടി ഈ കാശ് കൊണ്ട് അവര്‍ എടുക്കും.. അതായതു കൊടുക്കുമ്പോള്‍ അതിനുള്ള കാശും ചേര്‍ത്തു കൊടുക്കണം ...)

Note : കാശ് എന്നു കേട്ടു ആരും ഞെട്ടല്‍ രേഖപ്പെടുത്താന്‍ ഒന്നും നില്‍ക്കേണ്ട.. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്..) പിന്നെ പറയുമ്പോ നമ്മള്‍ ഇതിനെ സ്ത്രീധനം എന്ന് പറയില്ല കേട്ടോ.നമ്മുടെ ഇടയില്‍ കല്യാണം നടത്തുന്നത്‌ ചെറുക്കന്റെ വീട്ടുകാര്‍ ആയതു കൊണ്ടു ഈ  overhead nu കല്യാണ  ചെലവ് എന്നാണത്രേ ഓമനപേര്..

പറഞ്ഞു വന്നതു ... ഇങ്ങനെ ഒക്കെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌ .. എന്നു വെച്ചു എനിക്കൊരു കല്യാണാലോചന വരുമ്പോ എന്‍റെ അപ്പന്‍ എന്‍റെ പേരില്‍ bank il  ഇട്ടേക്കുന്ന കാശ് മേടിക്കരുത് എന്ന് കെട്ടാന്‍ വരുന്ന പയ്യനോട് പറയാന്‍ എനിക്ക് ധൈര്യം ഉണ്ടോ ? അല്ലെങ്കില്‍ കല്യാണത്തിനു സ്വര്‍ണം ഇടുന്നില്ല എന്ന് ഒരു തീരുമാനം എടുക്കാന്‍  എനിക്കു ധൈര്യം ഉണ്ടോ? സത്യം  പറയാമല്ലോ, ഇല്ല .. യാതൊരു വിപ്ലവ ചിന്തകളും തലയ്ക്കു പിടിക്കാഞ്ഞിട്ടു തന്നെ എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കൊളളാവുന്ന ഒരു നസ്രാണി ചെറുക്കനെ നമ്മുടെ arrange marriage market il  നിന്നു കണ്ടു പിടിക്കാന്‍ എന്‍റെ അപ്പനു പറ്റുന്നില്ല (due  to various other reasons)... അത് കൊണ്ടു തന്നെ ആഗ്രഹം ഉണ്ടെങ്കിലും തലയ്ക്കു പിടിക്കാന്‍ ഇടയുള്ള വിപ്ലവം ഒക്കെ ഞാന്‍ അങ്ങു മാറ്റി വെക്കുകയാണ്.)

അടിക്കുറിപ്പ് : ഇതൊക്കെ പറഞ്ഞാലും, "നിന്‍റെ അപ്പന്‍റെ കാശൊന്നും വേണ്ട, നിന്നെ മാത്രം മതി എന്നും പറഞ്ഞു ആണായ ഒരുത്തന്‍ വന്നാല്‍, സത്യമായും ഞാനെന്‍റെ ചങ്കു പറിച്ചു കൊടുക്കും കേട്ടോ :)


1 comment:

  1. ചോദിക്കുന്നത് നേരേ ആയാലും വളഞ്ഞായാലും , polished ആയിട്ടായാലും കണ്‍ട്രി ആയിട്ടായാലും , സംഭവം എല്ലാം ഒന്ന് തന്നെയാ, ആനി.ഇതിനൊരു മറു വശവും ഉണ്ട് .ചെക്കന്‍ പെണ്ണുകാണാന്‍ വന്നത് മാരുതിയില്‍ ആയതു കൊണ്ട് മാത്രം അവനെ വേണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയെയും ഞാന്‍ കണ്ടിട്ടുണ്ട് . എല്ലാം പെണ്ണിന്റപ്പന്‍റെ പോക്കറ്റിന്റെ കനം പോലെ ...

    പിന്നെ, സ്ത്രീധനം കിട്ടാനുള്ള യോഗ്യത പോരല്ലോ ഒരു ചങ്ക് കിട്ടാന്‍ . അതുകൊണ്ട് കുറച്ചു കാത്തിരിക്കുന്നത് നല്ലതാണ് :)

    ReplyDelete